
കുട്ടനാട് : ഭാരത് സേവക് സമാജം സംസ്ഥാനതല സാഹിത്യ പുരസ്ക്കാരം കവിയും സാഹിത്യകാരനുമായ മാമ്പുഴക്കരി സ്വദേശി ലിജു വിദ്യാധരന് സമ്മാനിച്ചു. തിരുവനന്തപുരം കവടിയാർ ഭാരത് സേവക് സമാജ് സദ്ഭാവന ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി. എസ്.എസ് അഖിലേന്ത്യാ ചെയർമാൻ ബി.എസ്.ബാലചന്ദ്രനാണ് അവാർഡ് സമ്മാനിച്ചത്. കവിത, ആനുകാലികം തുടങ്ങിയ വിഷയങ്ങളിലെ മികച്ച സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് . ഡോ.ജയദേവൻ, ബാബുരാജ്, ജസീന്ത മോറിസ്, പെരുമൺ ഷാജി, ഗോപകുമാർ എന്നിവർ സംസാരിച്ചു. മഞ്ചുശ്രികണ്ഠൻ സ്വാഗതവും ടി.പി വിനോദ് നന്ദിയും പറഞ്ഞു .