tur

തുറവൂർ:ജപ്പാൻ കുടിവെള്ളം ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കുത്തിയതോട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ കമ്മിറ്റി അംഗം അഡ്വ.എ.എം. ആരിഫ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.സലിംകുമാർ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. നാലുകുളങ്ങരയിൽ നടന്ന പൊതുസമ്മേളനം കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ഗീതാഷാജി അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.മനു സി.പുളിക്കൽ, ഏരിയാ സെക്രട്ടറി പി.കെ.സാബു, ജില്ലാ കമ്മിറ്റി അംഗം എൻ.പി.ഷിബു, പി.ഡി. രമേശൻ, ജി.ബാഹുലേയൻ, സി.ടി.വാസു, കെ.എസ്. സുരേഷ് കുമാർ, സി.ടി.വിനോദ്, മോളി സുഗുണാനന്ദൻ, ആർ. ജീവൻ , ഒ.ഐ.സ്റ്റാലിൻ എന്നിവർ സംസാരിച്ചു.