കുട്ടനാട്: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ പുളിങ്കുന്ന് എൻജിനിയറിംഗ് കോളേജിൽ ബി.ടെക് സിവിൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് എന്നീ വിഭാഗങ്ങളിൽ ഏതാനും സീറ്റ് ഒഴിവ്. താത്പര്യമുള്ളവർ നാളെ രാവിലെ 9.30ന് കുട്ടനാട് ക്യാമ്പസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കുസാറ്റ് പ്രവേശന പരീക്ഷയുടെ റാങ്ക് ഉള്ളവരുടെ അഭാവത്തിൽ പ്രവേശന പരീക്ഷ എഴുതാത്ത കുട്ടികളേയും പരിഗണിക്കും. ഫോൺ: 9496800632, 9447706426, 04772707500 .