
തുറവൂർ: കൂൾബാറിൽ മോഷണം നടത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയായ 18 കാരൻ പിടിയിലായി. വയലാർ പഞ്ചായത്ത് ഒന്നാം വാർഡ് വലിയ പനത്തറ വീട്ടിൽ വി.എസ്.ബാലുവിനെയാണ് പട്ടണക്കാട് എസ്.എച്ച്.ഒ കെ.എസ്.ജയന്റെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ടയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ദേശീയപാതയിൽ പട്ടണക്കാട് ബിഷപ്മൂർ സ്കൂളിന് സമീപമുള്ള കരുണാ കൂൾബാറിലാണ് കഴിഞ്ഞ മാസം 29 ന് മോഷണം നടന്നത്. 14500 രൂപയും 3000 രൂപയുടെ ചോക്ലേറ്റും 15 കുപ്പി കോളയുമാണ് മോഷണം പോയത്. കേസിലെ ഒന്നാം പ്രതിയായ വയലാർ കഴുന്നാരം കോളനിയിൽ സഞ്ജയ് നിവാസിൽ സഞ്ജയ്നെ(21) നേരത്തേ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഗ്രേഡ് എസ്.ഐ. രാജേന്ദ്രൻ, സീനിയർ സി.പി.ഒമാരായ ടി.കെ. അനീഷ്, എ.പി.അനൂപ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.