ഹരിപ്പാട്: സി.പി.എം ഹരിപ്പാട് ടൗൺ ഈസ്റ്റ് ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ജില്ലാ കമ്മറ്റിയംഗം സി. ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ആർ.അനിൽകുമാർ, എം.ആർ.മധു, എസ്.സരിത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി എം.തങ്കച്ചൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലൻ, ജില്ലാ കമ്മറ്റിയംഗം ടി.കെ.ദേവകുമാർ, ഏരിയ സെക്രട്ടറി സി.പ്രസാദ്, ഏരിയ കമ്മറ്റിയംഗങ്ങളായ കെ.മോഹനൻ, എസ്.കൃഷ്ണകുമാർ, അഡ്വ. ടി.ആർ അരുൺചന്ദ്രൻ എന്നിവർ സംസാരിച്ചു. എം.തങ്കച്ചൻ സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് റെഡ് വോളന്റിയർ മാർച്ചും പ്രകടനവു നടന്നു. ജില്ലാ സെക്രട്ടറിയേറ്റംഗവും പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ അഡ്വ.കെ.പ്രസാദ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ.അനിൽകുമാർ അദ്ധ്യക്ഷനായി. എം.തങ്കച്ചൻ, പ്രതീഷ്.ജി.പണിക്കർ എം.രാജീവ്ശർമ്മ, എം.ആർ.മധു, എസ്.സുജ എന്നിവർ സംസാരിച്ചു. തുടർന്ന് പാർട്ടി ലോക്കൽ പരിധിയിലെ ആദ്യകാല സഖാക്കൾക്ക് പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.