
തുറവൂർ: ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു. തുറവൂർ മനക്കോടം ആലുങ്കൽ മുറിയനാട് കുന്നേൽ മനോഹരന്റെയും മിനിയുടെയും മകൻ തേജസ് (26) ആണ് മരിച്ചത്. ചാവടി- പുത്തൻകാവ് റോഡിൽ പഴയ തീപ്പെട്ടി കമ്പനിക്ക് സമീപമുള്ള വളവിൽ തിങ്കളാഴ്ച രാത്രി 11.45 നായിരുന്നു അപകടം. വീട്ടിലേക്ക് പോകുന്നതിനിടെ തേജസ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിന്റെ ഗേറ്റ് പില്ലറിൽ ഇടിക്കുകയായിരുന്നു. ബൈക്കിന് പിന്നിലുണ്ടായിരുന്ന സുഹൃത്ത് ആകാശിന് (24) കൈക്ക് പരിക്കേറ്റു. ടാങ്കർ ലോറി ഡ്രൈവറായിരുന്നു തേജസ്. സഹോദരി: പൂജ. കുത്തിയതോട് പൊലീസ് കേസെടുത്തു.