
മുഹമ്മ: എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ഫാനുകൾ നൽകി. ഫൗണ്ടേഷൻ ട്രസ്റ്റി പ്രൊഫ.എസ് രാമാനന്ദൻ ആണ് സ്കൂൾ അധികൃതർക്ക് ഫാനുകൾ കൈമാറിയത്. ദേവസ്വം പ്രസിഡന്റ് കെ.കെ.അശോക് കുമാർ, സെക്രട്ടറി സി.എ.കുഞ്ഞുമോൻ, സ്കൂൾ പ്രിൻസിപ്പാൾ ബിജോ കെ. കുഞ്ചെറിയ, ഹെഡ്മിസ്ട്രസ് നിഷാ ദയാനന്ദൻ ദേവസ്വം ഭാരവാഹികളായ വി.എസ്.സുരേന്ദ്രൻ, എൻ.കെ.ഉദയൻ, സ്റ്റാഫ് സെക്രട്ടറി എസ്. സോളി തുടങ്ങിയവർ സംസാരിച്ചു.