hh

ഹരിപ്പാട്: വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെറുതന ആനാരി പുത്തൻ കണ്ടത്തിൽ ഹരിദാസൻ (75) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ കരുവാറ്റ ഊട്ടുപറമ്പ് റെയിൽവേ ക്രോസിന് സമീപം തിരുവനന്തപുരം -ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസാണ് തട്ടിയത്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രേണുക. മക്കൾ: വിനോദ്, പരേതനായ രാജേഷ്. മരുമക്കൾ: സുമ,ശാലിനി.