
ചേർത്തല: കണ്ടമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ കലോത്സവം ലാസ്യം 2024ന് തുടക്കമായി.ഗാന രചയിതാവ് രഞ്ജിത്ത് രമേശ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ കെ.പി.ആഘോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂളിലെ മുൻ കലാതിലകം അൻസിലാഷമ നൗഷാദിനെ യോഗത്തിൽ ആദരിച്ചു .കണ്ടമംഗലം ക്ഷേത്രസമിതി പ്രസിഡന്റ് അനിൽകുമാർ അംഞ്ചന്തറ,സെക്രട്ടറി രാധാകൃഷ്ണൻ തേറാത്ത്,വൈസ് പ്രസിഡന്റ് തിലകൻ കൈലാസം,ഖജാൻജി പി.എ.ബിനു പ്രഥമാദ്ധ്യപകൻ ഋഷി നടരാജൻ,പി.ടി.എ പ്രസിഡന്റ് പി.വി.തങ്കച്ചൻ,സ്റ്റാഫ് സെക്രട്ടറി പി.ആർ.രാജേഷ്,സ്‌കൂൾ ലീഡർ അഭിഷേക്,ചെയർപേഴ്സൺ അനുലക്ഷ്മി എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ എസ്.രാജേശ്വരി ദേവി സ്വാഗതവും ലാൽജി നന്ദിയും പറഞ്ഞു.