ആലപ്പുഴ : കാർമൽ പോളിടെക്നിക് കോളേജിലെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിൽ ഒന്നാം വർഷ പ്രവേശനത്തിനും ലാറ്ററൽ എൻട്രിയായി രണ്ടാം വർഷ പ്രവേശനത്തിനും നിലവിൽ ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക് നാളെ അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കുമുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 9ന് കാർമൽ പോളിടെക്‌നിക്ക് കോളേജിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0477- 2287825.