ambala

അമ്പലപ്പുഴ: ലോക ഭക്ഷ്യ ദിനത്തിൽ പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണം നൽകി ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ. ദ ആലപ്പി വാച്ച് ടവർ ഇൻസ്റ്റിട്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് വിദ്യാർത്ഥികൾ സ്വയം പാകം ചെയ്ത ഭക്ഷണം ശാന്തി ഭവനിൽ എത്തിച്ച്, അന്തേവാസികൾക്കൊപ്പം ഭക്ഷണവും കഴിച്ചു.പ്രിൻസിപ്പൽ അഡ്വ. വിനു പാലയ്ക്കൽ, അദ്ധ്യാപകരായ സാജൻ, ഡോളി സാജൻ, മനു, തുളസീദാസ് വിദ്യാർത്ഥികളായ പ്ര ദുൽ, മഞ്ചിമ, ഇമ്മാനുവൽ, ഫറൂഖ്, അരുൺ തുടങ്ങി 25 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.മൂന്നു വർഷമായി ഭക്ഷ്യദിനത്തിൽ ഇവർ ശാന്തി ഭവനിൽ ഭക്ഷണം നൽകി വരുന്നു. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ശാന്തി ഭവനിൽ അന്നദാനം നടത്തിയ കോളേജിനും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും നന്ദി പറഞ്ഞു .ചടങ്ങ്‌ കമാൽ എം .മാക്കിയിൽ ഉദ്ഘാടനം ചെയ്തു. പി.എ.കുഞ്ഞുമോൻ, മധു പുന്നപ്ര ,വിനു പാലയ്ക്കൽ, സാജൻ തുടങ്ങിയവർ സംസാരിച്ചു.ബിനോയി തങ്കച്ചൻ സ്വാഗതം പറഞ്ഞു.ശാന്തി ഭവനിലെ അന്നദാനനിരക്ക് : പ്രഭാത ഭക്ഷണം: 7500 രൂപ.ഉച്ചക്ക് 15000 രൂപ, നാലു മണിക്ക്: 4000 രൂപ, രാത്രി :7000 രൂപ. അന്നദാനത്തിനായി ബന്ധപ്പെടുക: ഫോൺ: 9447403035,0477 2287322.