ആലപ്പുഴ: നവംബർ 15 മുതൽ 17 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയുടെ ഭാഗമായി വൊക്കേഷണൽ എക്‌സ്‌പോയുടെ അവലോകനയോഗം ആലപ്പുഴ ഗവ.ഗേൾസ് ഹൈസ്‌ക്കൂളിൽ നടന്നു.
ഏഴു റീജിയണുകളിൽ നിന്നായി 84 സ്‌ക്കൂളുകളാണ് എക്‌സ്‌പോയിൽ പങ്കെടുക്കുന്നത്. ആലപ്പുഴ നഗരസഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ എ.എസ്.കവിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗവും എക്‌സ്‌പോ കമ്മിറ്റി ചെയർമാനുമായ അഡ്വ.എ.റിയാസ് ഉദ്ഘാടനം ചെയ്തു.വി.എച്ച്.എസ്.സി. അസിസ്റ്റന്റ് ഡയറക്ടർ പി. ഷാലി ജോൺ, കൗൺസിലർ ശ്രീലേഖ, കൺവീനർമാരായ അനൂപ്, എൻ.പി. ഉഷാകുമാരി, അനിൽകുമാർ. എസ് എന്നിവർ സംസാരിച്ചു.