ആലപ്പുഴ: ജില്ലയിലെ അസിസ്റ്റന്റ് എൻജിനിയർ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കായി സംസ്ഥാന സർക്കാർ/കേന്ദ്ര സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ എംപാനൽ ലിസ്റ്റ് തയ്യാറാക്കുന്നു. യോഗ്യരായിട്ടുള്ളവർ ആവശ്യമായ രേഖകൾ സഹിതം 25 നകം എക്‌സിക്യൂട്ടീവ് എൻജിനിയർ (എൽ.ഐ.ഡി & ഇ.ഡബ്ല്യൂ) ജില്ലാ പഞ്ചായത്ത്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: ഫോൺ: 0477-2263746.