ആലപ്പുഴ: 2024-25 മാർച്ചിൽ നടന്ന വാർഷിക പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 2025 ജനുവരി 15 നകം സമർപ്പിക്കണം. അപേക്ഷ ഇ-ഗ്രാന്റ്‌സ് പ്രൊഫൈൽ മുഖേന ഓൺലൈനായി അപേക്ഷിക്കേണ്ടതും ഹാർഡ്‌കോപ്പി ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടാം.