
അമ്പലപ്പുഴ:സാമൂഹ്യ ഐക്യദാർഢ്യപക്ഷാചരണത്തിന്റെ ഭാഗമായി പട്ടിയജാതി പട്ടിക വർഗ വികസന വകുപ്പിന്റെയും ആയുഷ് മിഷന്റെയും സഹകരണത്തോടെ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് എച്ച്. സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ. ജയരാജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം. ഷീജ, ശ്രീജ രതീഷ്, സതി രമേശ്, അംഗങ്ങളായ വി. അനിത, അമ്പലപ്പുഴ തെക്ക് പഞ്ചായത്തംഗങ്ങളായ നിഷ മനോജ്, വീണ ശ്രീകുമാർ, എ .അജീഷ്,എസ്. സി. ഡവലപ്മെന്റ് ഓഫീസർ വി.ബിന്ദു, കരുമാടി ഗവ. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. പി .ഡി. ജയേഷ് എന്നിവർ സംസാരിച്ചു.