ചേർത്തല: ചെറുവാരണം ശ്രീനാരായണപുരം (പുത്തനമ്പലം) ക്ഷേത്രത്തിൽ 21ന് അഷ്ടമംഗല ദേവപ്രശ്നം നടക്കും. 21 ന് രാവിലെ 7.30 മുതൽ ആരംഭിക്കുന്ന ദേവപ്രശ്നത്തിന് ജോത്സ്യൻ സുഭാഷ് ഗുരുക്കൾ ചെറുകുന്ന് നേതൃത്വം വഹിക്കും. ആര്യാട് ശിവൻകുട്ടി ജ്യോത്സ്യർ,പറവൂർ രാകേഷ് തന്ത്രി എന്നിവർ പങ്കെടുക്കും.