
അമ്പലപ്പുഴ: അമ്പലപ്പുഴ കച്ചേരി മുക്കിന് തെക്കുഭാഗത്ത് കാൽനടയാത്രക്കാർക്ക് ദുരിതമായി നടപ്പാതയിൽ അലക്ഷ്യമായി ഇട്ടിരുന്ന വൈദ്യുതപോസ്റ്റുകൾ കരാറുകാരൻ എടുത്തുമാറ്റി. ഇതുസംബന്ധിച്ച് നാട്ടുകാർ അനുഭവിക്കുന്ന ദുരിതം കേരളകൗമുദി റിപ്പോർട്ട് ചെയ്തതോടെയാണ് നടപടി.
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച നടപ്പാതയിലാണ് പല സ്ഥലങ്ങളിൽ നിന്നായി മാറ്റിയ പഴയ വൈദ്യുത പോസ്റ്റുകൾ കരാറുകാർ ഇട്ടിരുന്നത്. പ്രദേശത്ത് വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിയിൽ കാൽനടയാത്രക്കാർ ഈ പോസ്റ്റുകളിൽ തട്ടി വീഴുന്നതും പതിവായിരുന്നു.സർവ്വീസ് റോഡിന്റെ നിർമ്മാണവും നടക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് ഈ പോസ്റ്റിൽ തട്ടാതെ വേണമായിരുന്നു കടന്നുപോകാൻ.അതിനാൽ, അവർക്കുള്ള ഏക മാർഗമാണ് ഓടയ്ക്ക് മുകളിൽ സ്ലാബിട്ടിരിക്കുന്ന ഈ നടപ്പാത. വൈദ്യുത പോസ്റ്റുകൾ നടപ്പാതയിൽ
കൊണ്ടിട്ടതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.