
കുട്ടനാട് : മഹാകവി കുമാരനാശൻ ചരമശതാബ്ദി ആചരണത്തിന്റെ ഭാഗമായി കുട്ടനാട് താലൂക്ക് തല സമിതി രൂപീകരിച്ചു.സമിതി ജില്ലാ സെക്രട്ടറി വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. രാമങ്കരി രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി രാമങ്കരി രാധാകൃഷ്ണൻ (പ്രസിഡന്റ് ) അലക്സ് നെടുമുടി, സലിംകുമാർ (വൈസ് പ്രസിഡന്റുമാർ) എൻ.എ.തോമസ് (സെക്രട്ടറി) പി.ആർ.സതീശൻ, പി.എസ് .ബൈജു( ജോയിന്റ് സെക്രട്ടറിമാർ), ആശാ ജി.കിടങ്ങൂർ (ട്രഷറർ) ,ലിജു വി.വിദ്യാധരൻ, കെ.സജി കാവാലം, കെ.ജി.മോഹനൻപിള്ള ,രാരിച്ചൻ കൈനകരി, കെ.സുരേഷ് ബാബു, ജോസഫ് ചേക്കോടൻ, ജോസഫ് കെ.നെല്ലുവേലി, കെ.പി.കുഞ്ഞുമോൻ ,വിമൽകുമാർ രാമങ്കരി, സോണിച്ചൻ പുളിങ്കുന്ന് തുടങ്ങിയവർ കൺവീനർമാരുമായുള്ള 31 അംഗത്തെ തിരഞ്ഞെടുത്തു.
ഗ്രാമീണകുടുംബ സംഗമം, കുമാരനാശാൻ കവിതാ ആലാപനം, ആസ്വാദന ചർച്ച എന്നിവ പരിപാടിയുടെ ഭാഗമായി നടത്തുവാനും തീരുമാനിച്ചു. സമിതിയുമായി സഹകരിക്കുവാൻ താല്പര്യമുള്ളവർ 8281755466 എന്ന നമ്പരിൽ ബന്ധപ്പെട്ട് സോഷ്യൽ മീഡിയ കൂട്ടായ്മയിൽ അംഗങ്ങളാകാമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു