മുഹമ്മ : മുഹമ്മ ഗ്രാമപഞ്ചായത്തിലെ കള്ളുഷാപ്പുകളിൽ ആരോഗ്യ വകുപ്പ് പരിശോധ നടത്തി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിലും, പഞ്ചായത്ത്‌ ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ലൈസൻസ് ഇല്ലാത്തതും ആരോഗ്യവകുപ്പ് നിർദേശങ്ങൾ പാലിക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിസ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വപ്ന ഷാബുവും ആരോഗ്യസ്റ്റാൻന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നസീമ യും പറഞ്ഞു. മുഹമ്മ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി.ടി.സനിൽ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ, ബി.വിഷ്ണു, എം.എസ്.വിദ്യ, കെ.സുബിന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.