
ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് ഇരപ്പൻപാറ ടൂറിസം റെയിൻബോ വാട്ടർ ഫാൾസ് ആൻഡ് ഇക്കോ ടൂറിസം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 9.30 ന് കൊടിക്കുന്നിൽ സുരേഷ് എം.പി നിർവ്വഹിക്കും. എം.എസ്.അരുൺ കുമാർ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. ടൂറിസം പ്രവർത്തനങ്ങൾക്കും സൗന്ദര്യവത്കരണത്തിനുമായി 30 ലക്ഷവും, കുളം നവീകരണത്തിനും ടോയ്ലറ്റിനുമുൾപ്പെടെ 17 ലക്ഷവുമാണ് ചെലവഴിക്കുന്നത്. പ്രകൃതിയുടെ വരദാനമായ വെള്ളച്ചാട്ടം ആസ്വദിക്കുവാനായി നിർമ്മിക്കുന്ന തൂക്കുപാലം പ്രധാന ആകർഷണമാണ്. സുസ്ഥിര വികസന വിദഗ്ദ്ധൻ ഡോ.ഷാജു ജമാലുദീനാണ് പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കിയിരിക്കുന്നത്.