
മാന്നാർ: മദ്രസകൾ പുതുതലമുറയെ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്ന പ്രകാശ ദീപങ്ങളാണെന്നും അവ നിലനിൽക്കേണ്ടത് കാലഘട്ടത്തിനു അനിവാര്യമാണെന്നും മാന്നാർ പുത്തൻപള്ളി ചീഫ് ഇമാം കെ.സഹലബത്ത് ദാരിമി പറഞ്ഞു. പ്രവാചകരും സൂഫീവര്യന്മാരും പഠിപ്പിച്ച നന്മയുടെ അദ്ധ്യാപനങ്ങളാണ് മദ്രസകളിലൂടെ പകർന്നു നൽകുന്നതെന്നും ചീഫ് ഇമാം പറഞ്ഞു. മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ജീലാനി അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സഹലബത്ത് ദാരിമി. അനുസ്മരണത്തിലും പ്രാർത്ഥനാ സദസിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. അസി.ഇമാം ഷഹീർ ബാഖവി, കരീം ഉസ്താദ്, ജമാഅത്ത് കൗൺസിൽ ചെയർമാൻ ഹാജി ഇഖ്ബാൽകുഞ്ഞ്, ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ, ജനറൽ സെക്രട്ടറി നവാസ് ജലാൽ, വൈസ്പ്രസിഡന്റ് നിയാസ് ഇസ്മായിൽ, ജോ.സെക്രട്ടറി കരീംകുഞ്ഞ് കടവിൽ, ഖജാൻജി കെ.എ ഷാജി പടിപ്പുരയ്ക്കൽ, കമ്മിറ്റി അംഗങ്ങളായ സലിം മണപ്പുറത്ത്, റഹ്മത്ത് കാട്ടിൽ എന്നിവർ നേതൃത്വം നൽകി. കുരട്ടിക്കാട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ നടന്ന ജീലാനി അനുസ്മരണത്തിനും പ്രാർത്ഥനാ സദസിനും ചീഫ് ഇമാം നിസാമുദ്ദീൻ നഈമി, അസി.ഇമാം ഷമീർ ബാഖവി എന്നിവർ നേതൃത്വം നൽകി.