
മാന്നാർ: പുനസംഘടിപ്പിക്കപ്പെട്ട മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ ഒ.ബി.സി, മറ്റ് പിന്നാക്കവിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യം നൽകാത്തതിൽ കേരളാ ട്രെഡിഷണൽ ആർട്ടിസാൻസ് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.ടി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എസ് രാജൻ യോഗം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.നടരാജൻ, ജില്ലാ സെക്രട്ടറി രാജേന്ദ്രൻ ഏനാത്ത്, വി.കെ.ശിവൻ, ടി.കെ.മഹേശ്വരൻ, മുരളി ഈരാശേരി, രാഖേഷ് ടി.ആർ, മണിക്കുട്ടൻ, അശോക് രാജ്, രാജു പിള്ളവീട്, നാരായണൻ ടി.എ, പ്രദീപ് ശങ്കർ, രാജൻ ടി.എ എന്നിവർ സംസാരിച്ചു.