അമ്പലപ്പുഴ: 78 -ാമത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും ബഹുജനങ്ങൾക്കുമായി കലാസാഹിത്യ മത്സരങ്ങൾ നടത്തുന്നു. എൽ. പി, യു .പി, എച്ച് .എസ്, എച്ച് .എസ് .എസ് വിദ്യാർത്ഥികൾക്കായി 20 ന് രാവിലെ 9.30ന് പെൻസിൽ ഡ്രോയിംഗ് ജലച്ചായം, എണ്ണച്ചായം മത്സരങ്ങൾ കപ്പക്കടയിലെ സി.പി.എം ഏരിയ കമ്മിറ്റിയിൽ നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ എച്ച് .എസ്, എച്ച് .എസ് .എസ്, കോളേജ് വിദ്യാർത്ഥികൾക്കായി കഥാ രചന, കവിതാ രചന മത്സരങ്ങളും നടക്കും. 21 ന് രാവിലെ 9.30 മുതൽ പനച്ചുവട് സമരഭൂമിയിൽ യു .പി, എച്ച് .എസ്, എച്ച്.എസ്. എസ്, കോളേജ് വിദ്യാർത്ഥികൾക്കായി പനച്ചുവട് സമരഭൂമിയിൽ ലളിത ഗാനമത്സരവും, എച്ച് .എസ്, എച്ച് .എസ്. എസ്, കോളേജ് വിദ്യാർത്ഥികൾക്കായി സംഘ ഗാനവും, എച്ച് .എസ്, എച്ച് .എസ് .എസ് വിദ്യാർത്ഥികൾക്കായി മാപ്പിളപ്പാട്ട് മത്സരവും, ഉച്ചയ്ക്ക് 1.30 മുതൽ എച്ച്. എസ്, എച്ച് .എസ്. എസ്, കോളേജ് വിദ്യാർത്ഥികൾക്കായി കവിതാലാപനം, വിദ്യാർത്ഥികൾക്കും ബഹുജനങ്ങൾക്കുമായി വിപ്ലവ ഗാനം, വഞ്ചിപ്പാട്ട് മത്സരവും നടക്കും. 22 ന് രാവിലെ 9.30 ന് സമരഭൂമിയിൽ എച്ച് .എസ്, എച്ച് .എസ്. എസ്, കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും, യു .പി, എച്ച് .എസ്, എച്ച് .എസ്. എസ്, കോളേജ് വിഭാഗങ്ങൾക്കായി നാടൻ പാട്ടും, ഇതേ വിഭാഗങ്ങൾക്ക് ഉച്ചയ്ക്ക് 1.30 മുതൽ ക്വിസ് മത്സരവും നടത്തും. ലോക സമാധാനം ഭീഷണിയിലോ എന്നതാണ് യു .പി വിദ്യാർത്ഥികളുടെ പ്രസംഗ വിഷയം. ജനാധിപത്യം സമകാലീന ഇന്ത്യയിൽ എന്നതാണ് എച്ച്. എസ് വിദ്യാർത്ഥികൾക്കുള്ള വിഷയം. പുന്നപ്ര വയലാർ സമരത്തിന്റെ പ്രസക്തി എന്നത് എച്ച് .എസ് .എസിന്റെയും, ഫെഡറലിസവും മതരാഷ്ട്ര വാദവും എന്നതാണ് കോളേജ് വിദ്യാർത്ഥികൾക്കുള്ള പ്രസംഗ വിഷയം. മത്സരങ്ങളിലെ മികച്ച ഇനങ്ങൾ 23 ന് സമാപന ദിവസം വേദിയിൽ അവതരിപ്പിക്കും. 19 ന് മുമ്പ് മത്സരാർത്ഥികൾ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ -9846986272.