മാന്നാർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ദൗർഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണവുമായി ബന്ധപ്പെട്ട് സർക്കാർ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് എൻ.ജി.ഒ യൂണിയൻ, കെ.ജി.ഒ.എ എന്നീ സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫീസിന് മുന്നിൽ പ്രകടനവും യോഗവും നടത്തി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി.സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സജു ദേവ്.ഡി സംസാരിച്ചു.