photo

ആലപ്പുഴ: ഇൻഡോറിൽ നടന്ന ദേശീയ സി.ബി.എസ്.ഇ ബാസ്‌കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പ് അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണേഴ്‌സ് അപ്പ് കപ്പ് നേടിയ, പുന്നപ്ര ജ്യോതി നികേതൻ സ്‌കൂൾ ടീമിന് ആലപ്പി ഡിസ്ട്രിക്ട് ബാസ്‌കറ്റ്‌ബാൾ അസോസിയേഷനും (എ.ഡി.ബി.എ) ജ്യോതിനികേതനും ചേർന്ന് സ്വീകരണം നൽകി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയ ബിനു മനോഹരൻ കോച്ചായുള്ള ടീമിനെ കേരള ബാസ്‌കറ്റ്‌ബാൾ അസോസിയേഷൻ (കെ.ബി.എ) പ്രസിഡന്റ് ജേക്കബ് ജോസഫ്, അസോ.സെക്രട്ടറി റോണി മാത്യു, പ്രിൻസിപ്പൽ സെൻ കല്ലുപുര, എ.ഡി.ബി.എ ട്രഷറർ ജോൺ ജോർജ്, പി.ആർ.ഒ തോമസ് മത്തായി കരിക്കംപള്ളിൽ, സ്റ്റേഷൻ മാനേജർ എസ്.ശ്യാം കുമാർ, ജോസ് സേവ്യർ, പി.എ.അൽഫോൻസ്, ബേബിക്കുട്ടി, നൗഷാദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.