മാന്നാർ: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടിയുടെ നിർദ്ദേശാനുസരണം ജില്ലാ നിയമസേവന അതോറിട്ടി,​ ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി നവംബർ 9 ന് രാവിലെ 10 മുതൽ നാഷണൽ ലോക് അദാലത്ത് നടക്കും. ഇതിന്റെ ഭാഗമായി ചെങ്ങന്നൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്നേ ദിവസം രാവിലെ 10 മുതൽ, നിലവിൽ ചെങ്ങന്നൂർ കോടതിയിൽ പരിഗണനയിലിരിക്കുന്നതും ഒത്തു തീർപ്പാക്കാവുന്നതുമായ കേസുകൾ, വിവാഹ സംബന്ധമായ കേസുകൾ, ബാങ്കുകൾ സമർപ്പിച്ച വായ്പ കുടിശ്ശിക സംബന്ധിച്ച കേസുകൾ, കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി, ബി.എസ്.എൻ.എൽ,സ്വകാര്യ മൊബൈൽ കമ്പനികൾ, തൊഴിൽ വകുപ്പ് എന്നിവർ സമർപ്പിച്ച കേസുകൾ, രജിസ്ട്രേഷൻ വകുപ്പ് സമർപ്പിച്ച അണ്ടർവാല്യൂവേഷൻ സംബന്ധിച്ച കേസുകൾ, കോടതിയുടെ പരിധിയിൽ വരുന്നതും നിയമപ്രകാരം ഒത്തീർപ്പാക്കാവുന്നതുമായ തർക്കങ്ങൾ എന്നിവയും നാഷണൽ ലോക് അദാലത്തിൽ പരിഗണിക്കും. താലൂക്ക് നിയമസേവന കമ്മിറ്റിയിൽ നേരിട്ട് പരാതികൾ നൽകാമെന്നും എല്ലാ കക്ഷികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ചെങ്ങന്നൂർ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി ചെയർമാൻ സ്പെഷ്യൽജില്ലാ ജഡ്ജ് സുരേഷ് കുമാർ.ആർ, താലൂക്ക് ലീഗൽ സർവ്വിസസ് കമ്മിറ്റി സെക്രട്ടറി ഉണ്ണി.എസ് എന്നിവർ അറിയിച്ചു. ചെങ്ങന്നൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ 30 വരെ പരാതികൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0479 2451857.