prathishedham

മാന്നാർ: കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി തോമസ് ചാക്കോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷയായി. അഡ്വ.ഡി.നാഗേഷ് കുമാർ, കെ.ബി.യശോധരൻ, ബാലചന്ദ്രൻ നായർ, സതീഷ് ശാന്തിനിവാസ്, ഹരി കുട്ടമ്പേരൂർ, മധുപുഴയോരം, ഹരികുമാർ മൂരിത്തിട്ട, ചിത്ര എം.നായർ, ജെയ്സൺ ചാക്കോ, ശ്യാമപ്രസാദ്, കെ.സി.അശോകൻ, പ്രദീപ് ശാന്തിസദൻ, ബെന്നി മുക്കത്ത്, പി.ജി.എബ്രഹാം, ബിജു കെ.ഡാനിയേൽ, അജിത്ത് ആർ.പിള്ള, വേണു ഏനാത്ത്, അബ്ദുൾ റഹ്മാൻകുഞ്ഞ്, മത്തായി നൈനാൻ, സദാശിവൻ നായർ എന്നിവർ പങ്കെടുത്തു.