ചാരുംമൂട്: ചുനക്കര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനത്തിൽ എം.പിയേയും യു.ഡി.എഫ് പഞ്ചായത്തംഗങ്ങളെയും അവഗണിച്ചതായി പരാതി. ചൊവ്വാഴ്ച പഞ്ചായത്ത് കമ്മിറ്റിയുണ്ടായിരുന്നിട്ടും ബുധനാഴ്ചത്തെ ഉദ്ഘാടന പരിപാടി അറിയിച്ചില്ലെന്നും അനുവാദമില്ലാതെയാണ് നോട്ടീസിൽ പേരു വച്ചതെന്നും പഞ്ചയത്തംഗങ്ങളായ പി.എം.രവി, മാജിദാ സാദിഖ്, സുജ രാജേന്ദ്രക്കുറുപ്പ്, ഷീബാമോൾ സുധീർഖാൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി യുടെയും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജി.ഹരി പ്രകാശിന്റെയും പേരുകളും അനുവാദമില്ലാതെയാണ് നോട്ടീസിൽ ഉൾപ്പെടുത്തിയതെന്നും പ്രസ്താവനയിൽ പറയുന്നു.