
കായംകുളം:കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ, സെക്രട്ടറി എൻ. രവി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മാരായ ടി.സൈനുലാബ്ദീൻ, ചിറപ്പുറത്ത് മുരളി, ഡി.സി.സി ഭാരവാഹികളായ എ.പി. ഷാജഹാൻ, എൻ. രാജഗോപാൽ, എം.വിജയമോഹൻ, യു.ഡി.എഫ് കൺവീനർ എ.എം. കബീർ മണ്ഡലം പ്രസിഡൻമാരായ ഷുക്കൂർ വഴിച്ചേരി ബിജു നസറുള്ള ബിജു ഡേവിസ്, സുരേഷ് കാട്ടുവള്ളി മഹാദേവൻ വാഴശ്ശേരിൽ, എം. ആർ.സലിം ഷാ, പി.രാജേന്ദ്രക്കുറുപ്പ്, ബെന്നി പത്തിയൂർ, എം.ജി.മോഹൻകുമാർ , വിശാഖ് പത്തിയൂർ, ഇസ്മായിൽ കടേശ്ശേരി എച്ച്.നവാസ്,ആദർശ് മടത്തിൽ, എ.ഹസ്സൻകോയ, തയ്യിൽ റഷീദ്, സന്തോഷ് വെളുത്തിടത്ത്, കെ.വി. റെജികുമാർ, പ്രകാശ് ഡി.പിളള , അമ്പിയിൽ രാജൻ പിള്ള ,ബി.എസ് വേലായുധൻ പിള്ള, ഫൈസൽ കണ്ടല്ലൂർ, രാജശേഖരപിളള, രഘുകുമാർ, പ്രശാന്ത് എരുവ, പി.എ.കുഞ്ഞുമോൻ, സുധ സുധാകരൻ, സൈഫുദീൻ കിച്ച്ലു എന്നിവർ നേതൃത്വം നൽകി.