ആലപ്പുഴ : കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് നവീൻ ബാബുവിന്റെ യാത്രായപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തി അപമാനിച്ച് ആത്മഹത്യയിൽ എത്തിച്ച സി.പി.എം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യാ സ്ഥാനം രാജി വയ്ക്കുക, പി.പി.ദിവ്യയെ കേസെടുത്ത് അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, ഡി.സി.സി ഭാരവാഹികളായ ബാബു ജോർജ്, ജി.സഞ്ജീവ് ഭട്ട്, അഡ്വ. ശ്രീജിത്ത് പത്തിയൂർ. വി.കെ.ബൈജു, ബ്ലോക്ക് പ്രസിഡന്റുമാരായ സി.വി.മനോജ്കുമാർ, കെ.എ.സാബു, ബഷീർ കോയാപറമ്പൻ, നസീം ചെമ്പകപ്പള്ളി, സിറിയക് ജേക്കബ്, മോളി ജേക്കബ്, ഷോളി സിദ്ധകുമാർ, ബി.റഫീഖ്, ഷിജു താഹ, റിനു ബൂട്ടോ, കെ.നൂറുദ്ദീൻ കോയ, സോളമൻ പഴമ്പാശ്ശേരി, ആർ.ജോഷിരാജ്, എം.കെ.നിസാർ. എന്നിവർ നേതൃത്വം നൽകി.