ambala

അമ്പലപ്പുഴ : ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി രണ്ട് വെങ്കല മെഡൽ നേടിയ അമ്പലപ്പുഴ പുറക്കാട് തൈച്ചിറ സ്വദേശി അലൻ ഷാജിയ്ക്ക് ജന്മനാട്ടിൽ വരവേൽപ് നൽകി. പുറക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗര സ്വീകരണം ഒരുക്കി. സ്വീകരണ സമ്മേളനം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ടി .എ .ഹാമിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി .കെ. മോഹനൻഅദ്ധ്യക്ഷനായി. പി .സാബു,എ. ആർ. കണ്ണൻ,എൻ. ഷിനോയ്,ഗ്രിഗറികുര്യാക്കോസ്, ഷിബു മാവുങ്കൽ, , വി .ശശികാന്തൻ, സോമൻ ദാസ്, സുമേഷ് രാജൻ, സന്തോഷ് വെന്ത്യാനിക്കൽ, എം.മനീഷ്, ബെൻസി മോൻ, റിയാസ് ഇ,മോളിമ്മ ജോസഫ്, സന്ധ്യ ബിനോജ്, ആര്യ കൃഷ്ണൻ, ബിജു വടക്കൻ,ബീന പത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.