
ചാരുംമൂട്: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിനുത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട് ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി ആഹ്വാനപ്രകാരം നടന്ന പ്രതിഷേധം നിർവ്വാഹക സമിതി അംഗം കോശി എം.കോശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിപ്രകാശ് അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മനോജ് സി.ശേഖർ, എം.ആർ.രാമചന്ദ്രൻ, രാജൻ പൈനുംമൂട് , ജി.വേണു തുടങ്ങിയവർ പങ്കെടുത്തു.