
മുഹമ്മ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തത്സ്ഥാനം രാജിവയ്ക്കുക, ദിവ്യക്കെതിരെ കൊലപാതക കുറ്റംചുമത്തി കേസ്സെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം കലവൂരിൽ മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് എം.എസ്.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ എക്സിക്യൂട്ടീവ് അംഗം അഡ്വ.എം.രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.തമ്പി, കെ.പി.സി.സി മുൻ എക്സിക്യൂട്ടീവ് അംഗം കെ.വി.മേഘനാഥൻ,സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ. മോഹനൻ,കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.സി.നിസാർ,ഡി.കെ.റ്റി.എഫ് ജില്ലാ പ്രസിഡന്റ് ജി.ചന്ദ്രബാബു,ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പി.ശശികുമാർ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എ.സബീന, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാട്ടൂർ മോഹനൻ,തോമസ് കുര്യൻ, സി.സി.ബിനു,ജി.ജയതിലകൻ, പി.സേതുനാഥ്, എം.അനിൽകുമാർ, ബി.എൻ.ജയചന്ദ്രൻ,നദീറ ബഷീർ, സുജ അനിൽ, ടി.എം.രാജു, ചന്ദ്രൻ മുണ്ടുപറമ്പിൽ,ആർ.ജയപാലൻ, എൻ.എസ്.സുരേഷ്, ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.