photo

ചേർത്തല: കണ്ണൂർ എ.ഡി.എമ്മിന്റെ ആത്മഹത്യയിൽ സി.പി.എം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്നും പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചു നടത്തി. പൊന്നാംവെളി ടൗണിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എസ്. രഘുവരന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി കെ.പി.സി.സി നിവ്വഹക സമിതി മുൻ അംഗം കെ.ആർ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.നേതാക്കളായ അഡ്വ. ടി.എച്ച്.സലാം,അഡ്വ.വി.എൻ.അജയൻ,സി.ആർ.സന്തോഷ്,വി.എം. ധർമ്മജൻ,രാധാകൃഷ്ണൻ തേറാത്ത്,കെ.പി.ആഘോഷ് കുമാർ,പി.എം.രാജേന്ദ്ര ബാബു,കെ.ബി.റഫീഖ്,രാജേഷ് തോട്ടത്തറ,എം.എ.നെൽസൺ
എന്നിവർ സംസാരിച്ചു.