tur

അരൂർ: വിമുക്തഭടനെ വീടിനരികിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എരമല്ലൂർ മോഹം ആശുപത്രിക്ക് കിഴക്ക് വെള്ളയിൽ പുത്തൻപുര വീട്ടിൽ പരമേശ്വരൻ നായർ (79) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീമതി. മക്കൾ: സതീഷ് കുമാർ (ദുബായ്), ശ്രീജ. മരുമക്കൾ:ദിവ്യ,​ അജിത്കുമാർ.