sc

ചേപ്പാട്: ഏവൂർ വടക്ക് എൻ.എസ്.എസ് കരയോഗം ആസ്ഥാനത്ത് കലാമണ്ഡലം നീതുകൃഷ്ണയുടെ ശിക്ഷണത്തിൽ രണ്ട് പതിറ്റാണ്ടായി നടന്നുവരുന്ന ക്ലാസ്സിക്കൽ ഡാൻസ് അക്കാദമി വിജയദശമി ദിനത്തിൽ നൃത്താർച്ചന നടത്തി. എം.എസ്.എം കോളേജ് മുൻ വൈസ് പ്രിൻസിപ്പലും ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമായ ഡോ. ബി ഗിരിഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.അക്കാദമി പഠിതാക്കളായ അൻപതിൽപരം നർത്തകിമാർ കലാമണ്ഡലം നീതുകൃഷ്ണയ്ക്കൊപ്പം നൃത്തച്ചുവടുവച്ചു. കരയോഗം സെക്രട്ടറി ജി നാരായണ പിള്ള, അക്കാദമി രക്ഷാധികാരി പത്തിയൂർ രാമാനന്ദൻ, അക്കാദമി ഡയറക്ടർ വേണു എന്നിവർ സംസാരിച്ചു.