ആലപ്പുഴ : കള്ളക്കടൽ പ്രതിഭാസം കാരണം ദുരിതത്തിലായവർക്ക് അടിയന്തര സഹായം നൽകണമെന്ന് കെ.സി. വേണുഗോപാൽ എം. പി ആവശ്യപ്പെട്ടു. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ പുലിമുട്ട് നിർമ്മിക്കുന്നതിന് സർക്കാർ കാര്യമായ നടപടി സ്വീകരിക്കാത്തതാണ് ഇത്തരത്തിലുള്ള താൽക്കാലിക പ്രതിഭാസം പോലും സാധാരണ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. പുലിമുട്ട് നിർമ്മിക്കുന്നതിനായി 2023 -24 സാമ്പത്തിക വർഷം 78 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. പണം വകയിരുത്തി ടെൻഡർ ചെയ്ത് കരാർ നൽകിയെങ്കിലും ഒന്നരവർഷമായി പണി തുടങ്ങിയിട്ടില്ല. മണൽ ചാക്ക് നിക്ഷേപിച്ച് കടലാക്രമണം തടയുന്നതിനുള്ള നടപടിയെങ്കിലും സർക്കാർ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.