
പൂച്ചാക്കൽ: ഇലക്ട്രിക് സ്കൂട്ടറും പാഴ്സൽ ലോറിയുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. കോതമംഗലം നെല്ലിക്കുഴി എലമ്പ്ര അപ്പൽകുടിയിൽ വിജയന്റെ മകൻ മനു (36) ആണ് മരിച്ചത്. ചേർത്തല-അരൂക്കുറ്റി റോഡിൽ പൂച്ചാക്കൽ പൊലീസ് സ്റ്റേഷന് വടക്ക് വശം ഇന്നലെ രാവിലെ 8.30 ഓടേയാണ് അപകടം.പൂച്ചാക്കലിലെ വാഹന സർവീസ് സെന്ററിലെ ജീവനക്കാരായ മനു താമസ സ്ഥലത്ത് നിന്ന് ചായ കുടിച്ച ശേഷം ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. മാതാവ്: ഓമന.സഹോദരങ്ങൾ:മനീഷ്,മീനു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്ന് 11ന് നടക്കും.