
പൂച്ചാക്കൽ: ബൈക്കിടിച്ച് പരിക്കേറ്റ് 9 മാസമായി ചികിത്സയിലായിരുന്ന കാൽ നടയാത്രക്കാരനായ വൃദ്ധൻ മരിച്ചു. തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് 7ാം വാർഡ് മരിയാപുരം മാത്യു (85) ആണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 5ന് പൂച്ചാക്കൽ പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാത്യു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ലില്ലി. മക്കൾ:ഷേർളി,ഷീബ,ആന്റണി,ട്രീസ. മരുമക്കൾ:വാവച്ചൻ,സജി,ലിബി,ഷിബു.സംസ്കാരം ഇന്ന് രാവിലെ 9ന് മണപ്പുറം ചെറുപുഷ്പം ആശ്രമം ഇടവക ദേവാലയ സെമിത്തേരിയിൽ.