ആലപ്പുഴ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന യുറീക്ക ബാലവേദി സംസ്ഥാന പ്രവർത്തക സ്വപ്ന ശിബിരം 19, 20 തീയതികളിൽ നടക്കും.ആറാട്ടുപുഴ വലിയഴിക്കൽ എച്ച്.എസ്.എസിൽ നടക്കുന്ന ക്യാമ്പ് ചരിത്രകാരൻ ഡോ.കെ.എൻ.ഗണേഷ് ഉദ്ഘാടനം ചെയ്യും. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ അദ്ധ്യക്ഷത വഹിക്കും. ഡോ.വി. സദാശിവൻ സ്വാഗതവും എൽ.ഷൈലജ നന്ദിയും പറയും. സംസ്ഥാന ബാലവേദി ഉപസമിതി കൺവീനർ ജോജി കൂട്ടുമേൽ, ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ, അനിൽ , ഹരികുമാർ കൊട്ടാരം, ഡോ.പി.പ്രദീപ്, സുനിൽകുമാർ, എസ്.ജതീന്ദ്രൻ, ഡോ.വി.സദാശിവൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.