
വള്ളികുന്നം : വള്ളികുന്നം എസ്.എൻ.ഡി.പി സംസ്കൃത ഹൈസ്ക്കൂൾ സ്ഥാപക മാനേജർ പുതുക്കാട്ട് കെ.പി.കൃഷ്ണൻ വൈദ്യന്റെ 45ാമത് ചരമവാർഷിക അനുസ്മരണ സമ്മേളനവും എൻഡോവ്മെന്റ് വിതരണവും നടന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി സമ്മേളനം ഉദ്ഘാടനം ചെയ്തു. വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.രോഹിണി മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ്.ഷേർളി എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ബി.എൽ.ശ്രീനി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം ടി.തൃദീപ്കുമാർ, അഡ്വ.ടി.മാധവൻ, അബ്ദുൾ സലാം മൗലവി, മാനേജർ കെ.ബാലചന്ദ്രൻ, മുൻ ഹെഡ്മിസ്ട്രസ് ടി.സിന്ധു, സീനിയർ അസിസ്റ്റന്റ് പാത്തുമാബീവി, കെ.എസ്.ഡെയ്സ്, കെ.പി.അനിൽകുമാർ, പ്രിൻസി ചാക്കോ, കുമാരി അർച്ചന, എ.കെ.കൈലാസ് എന്നിവർ അനുസ്മരണം നടത്തി.