മുഹമ്മ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മുഹമ്മ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഹമ്മ പോസ്റ്റാഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റും ഏരിയാസെക്രട്ടറിയുമായ ഡി.ഷാജി ഉദ്ഘാടനം ചെയ്തു.
ടി.പി.മംഗളാമ്മ അദ്ധ്യക്ഷയായി. വി.എ.അബുബേക്കർ സ്വാഗതം പറഞ്ഞു.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധുരാജീവ്, മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, കെ.സലിമോൻ,കെ.ഡി.അനിൽകുമാർ, സേതുഭായി എന്നിവർ സംസാരിച്ചു.