
എരമല്ലൂർ: ദേശീയ പാതയിൽ അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ പൂർത്തിയാകും മുമ്പേ
കാൽനടക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും തണലായി. ഇക്കാലമത്രയും ചുട്ടുപൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴയത്തും യാത്ര ചെയ്തിരുന്ന നൂറു കണക്കിന് പേർക്ക് എലിവേറ്റഡ് ഹൈവേ പൂർത്തിയാകുന്നതോടെ സുഖയാത്രയാകും. പതിമൂന്ന് കിലോമീറ്ററോളം വരുന്ന റോഡിന്റെ ഇരുവശത്തും തണൽവിരിച്ചിരുന്ന മരങ്ങൾ വെട്ടിമാറ്റിയതോടെ ഇതുവഴിയുള്ള യാത്ര ഏറെ ദുരിതമായിരുന്നു. മേൽത്തട്ട് കോൺക്രീറ്റ് ചെയ്ത സ്ഥലങ്ങളിൽ തണലായി തുടങ്ങിയതോടെ യാത്രക്കാർ വലിയ സന്തോഷത്തിലാണ്.
എലിവേറ്റഡ് ഹൈവേ പൂർത്തിയാകുന്നതോടെ അത് കുളിർമ്മ നൽകുന്ന നീണ്ട പാതയായി മാറും.