ambala

അമ്പലപ്പുഴ: ബുധനാഴ്ച പകലും രാത്രിയും നീണ്ടു നിന്ന കടൽക്ഷോഭത്തിന് വ്യാഴാഴ്ച ഉച്ചയോടെ ശമനമായി. ആർത്തലച്ച് കരയിലേക്ക് അടിച്ചു കയറിയ തിരമാലകൾ ശാന്തമായി. പുറക്കാട് കടൽവെള്ളം കയറിയ വീടുകളിൽ നിന്നും കടലിലേക്ക് വെള്ളം ഒഴുകി പോകാൻ 2 പൊഴികൾ മുറിക്കുന്ന ജോലികളും നടന്നു വരുന്നു. കാക്കാഴം, വളഞ്ഞവഴിഭാഗങ്ങളിൽ കയറിയ കടൽവെള്ളം കടലിലേക്ക് തിരികെ ഒഴുകി തുടങ്ങി. തോട്ടപ്പള്ളിയിൽ ഉൾവലിഞ്ഞ കടൽ പൂർവ്വസ്ഥിതിയിലായി. ഇടക്കിടെ ഉണ്ടാകുന്ന കള്ളക്കടൽ പ്രതിഭാസം തീരദേശ ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്നുണ്ട്. കടൽഭിത്തിയും, പുലിമുട്ടും ഇല്ലാത്ത ഭാഗങ്ങളിൽ എത്രയും വേഗം അവ നിർമ്മിക്കണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം.