
ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മുതുകുളം മണ്ഡലം വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി എ.സലിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ബി.പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എൽ.ലതാകുമാരി, ജില്ലാ ട്രഷറർ ജി.പ്രകാശൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ശ്രീധരൻ പിളള, നിയോജക മണ്ഡലം, മണ്ഡലം ഭാരവാഹികളായ ബി.ചന്ദ്രൻ, ആർ.ഗോപകുമാർ, എം.എ.ഖലാം, വി.ശാരംഗധരൻ, ബി.പ്രകാശ് കുമാർ, പുലോമജ സാനു, ജെ.ദാസൻ, സി.ബീന കുമാരി, പുഷ്പമ്മ ആന്റണി, കൃഷ്ണകുമാരി, ഗിൾ ബർട്ട്, ആർ.രാജഗോപാൽ, രവിന്ദ്രൻ ചിറ്റക്കാട്ടു എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികൾ: എസ്.ശ്രീകുമാർ (പ്രസിഡന്റ്), വി.ശാരംഗധരൻ (സെക്രട്ടറി), പുരുഷോത്തമൻ നായർ (ട്രഷറർ), വനിതാ ഫോറം പ്രസിഡന്റ് കെ.സതിയമ്മ, സെക്രട്ടറി വത്സല കുമാരി.