മാന്നാർ: ടൗൺ വാർഡിൽ പരുമല ജംഗ്ഷനിൽ നിന്നും പാവുക്കര കടപ്രമഠം ഭാഗത്തേക്ക് പോകുന്ന പഞ്ചായത്ത് റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം 19 മുതൽ 27 വരെ നിരോധിച്ചതായി മാന്നാർ ഗ്രാമപഞ്ചായത്ത് എൻജിനീയറിംഗ് സെക്ഷൻ അസി.എൻജിനീയർ അറിയിച്ചു. ഈ വഴിയിലൂടെ യാത്ര പോകേണ്ടവർ തൃക്കുരട്ടി ക്ഷേത്ര ജംഗ്ഷൻ വഴി പോകണം.