മാന്നാർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കുള്ള കോൺഗ്രസ് തയ്യാറെടുപ്പുകളുടെ ഭാഗമായി മഹിളാ കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മഹിളാ സാഹസ് ക്യാമ്പ്' നാളെ രാവിലെ 9.30ന് മാന്നാർ റോട്ടറിഭവൻ ഹാളിൽ പി.സി വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് രാധാമണി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. വൈകുന്നേരം സമാപന സമ്മേളനം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.