photo

ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്തിൽ സി.പി.ഐയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചരണ ജാഥയുടെ സമാപനം കുറിച്ച് പഞ്ചായത്തിലേയ്ക്ക് ബഹുജന മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.പി.ഐ ചേർത്തല മണ്ഡലം സെക്രട്ടറി എം.സി.സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ.കെ.പ്രഭു അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ എസ്.ഷിജി,വൈസ് ജാഥ ക്യാപ്റ്റൻ കെ.സി.ജേക്കബ് ,
സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എസ്.പ്രകാശൻ,പി.ഡി.ഗഗാറിൻ,പി.എം. വിദ്യാധരൻ,ജോയ് സി.കമ്പക്കാരൻ,വി.കെ.സാബു,ഷാജി കുന്നുംപുറം,പുഷ്പദാസ്,സജിത,അമൽ,സന്ധ്യാ ബെന്നി,ബിന്ദുഷിബു എന്നിവർ സംസാരിച്ചു.