
ചേർത്തല: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചേർത്തല ഘടകത്തിന്റെ പ്രസിഡന്റായി ഡോ.അനിൽവിൻസെന്റിനെയും സെക്രട്ടറിയായി ഡോ.പി.ജോൺമാത്യുവിനെയും തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം പ്രസിഡന്റ് ഡോ.വി.ശ്രീദേവന്റെയും സെക്രട്ടറി ഡോ.അരുൺ ജി.നായരുടെയും നേതൃത്വത്തിൽ 35 സി.പി.ആർ ക്ലാസുകൾ,15 മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി നിരവധി സേവനങ്ങൾ ഒരുക്കിയിരുന്നു. മുൻ ഭാരവാഹികൾ ഏറ്റെടുത്ത ജനപക്ഷ പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്ന് നിയുക്ത സെക്രട്ടറി ഡോ.പി.ജോൺമാത്യുവും സ്ഥാനമൊഴിയുന്ന സെക്രട്ടറി ഡോ.അരുൺ ജി.നായരും അറിയിച്ചു
19ന് വൈകിട്ട് 7.30ന് ആലപ്പുഴ ഹോട്ടൽ റമദയിൽ നടക്കുന്ന ചടങ്ങിൽ ഭാരവാഹികൾ ചുമതലയേൽക്കും. ഐ.എം.എ സംസ്ഥാന നിയുക്ത പ്രസിഡന്റ് ഡോ.ശ്രീവിലാസൻ,ഡോ.ഉമ്മൻ വർഗീസ് എന്നിവർ മുഖ്യഅതിഥികളായി പങ്കെടുക്കും.
മറ്റുഭാരവാഹികൾ: ഡോ.ടി.കെ.സുധീപ്(വൈസ് പ്രസിഡന്റ്),ഡോ.കെ.ബി.ഷാഹുൽ(ജോയിന്റ് സെക്രട്ടറി),എം.എസ്.അർജ്ജുൻ(ട്രഷറർ),ഡോ.അരുൺ.ജി.നായർ(സംസ്ഥാന പ്രവർത്തക സമിതിയംഗം).