ചേർത്തല: സംസ്ഥാന തെക്കൻ മേഖല ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് ചേർത്തല ചാരമംഗലത്തു നടക്കും. പ്രോഗ്രസീവ് മൈതാനിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം മുതൽ എറണാകുളംവരെയുള്ള ഏഴു തെക്കൻ ജില്ലാ ടീമുകൾ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ മത്സരിക്കും. 19ന് രാവിലെ 8ന് മുത്തൂറ്റ് സ്‌പോർട്ടസ് അക്കാഡമി ഡയറക്ടർ ബിജോയ് മാത്യു ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.ജില്ലാ വോളി ബാൾ അസോസിയേഷൻ പ്രസിഡന്റ് പി.അജിത് ലാൽ അദ്ധ്യക്ഷനാകും. സമാപന സമ്മേളനത്തിൽ ശ്രീജിത്ത് സുകുമാരൻ സമ്മാനദാനം നടത്തും.